കൊച്ചി : കേന്ദ്ര മൽസ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്ട് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഇന്ന് കുമ്പളം ഡോ. അംബേദ്കർ പഞ്ചായത്ത് ഹാളിൽ "കറുത്ത കക്കയുടെ സുസ്ഥിര പരിപാലനവുംമെച്ചപ്പെട്ട രീതികൾ വഴി ഉപജീവന സുരക്ഷയ്ക്കുള്ള വിനിയോഗങ്ങളും"എന്ന വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ......
കൊച്ചി: 100 വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത ജര്‍മ്മന്‍ അടുക്കള ബ്രാന്‍ഡായ നോള്‍ട്ടെ കുച്ചന്, കൊച്ചിയില്‍ ആദ്യത്തെ എക്സ്പീരിയന്‍സ് കേന്ദ്രം കൊച്ചിയില്‍ തുടങ്ങി. മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്. ......

അക്രമങ്ങൾ നിറഞ്ഞ സിനിമകൾ തിയറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങൾക്കും ഡോക്യുമെന്ററികള്‍ക്കും പ്രേക്ഷക മനസുകളില്‍ സ്വീകാര്യത നേടുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ, തികഞ്ഞ ആത്മവിശ്വാസവും വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളും നിലപാടുകളുമായി സന്ദേശ ചലച്ചിത്രങ്ങള്‍ക്കായി പുതിയ സരണികള്‍ വെട്ടിതുറന്ന് ചെറുതും വലുതുമായ പത്തൊൻപതോളം ചിത്രങ്ങളും ഡോക്യൂമെന്ററികളും ചെയ്ത് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കഴിഞ്ഞ 25 വർഷങ്ങളായി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും ലോക റെക്കോർഡ് ജേതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടെ ചെയർമാനുമായ ജോയ്.കെ.മാത്യു ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ ഹ്രസ്വചിത്ര, ഡോക്യുമെന്ററി, പ്രസംഗ,കവിതാ മത്സരവും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു.
‘ലഹരി രഹിത കേരളം' എന്ന വിഷയത്തില്‍ 5 മിനുട്ടിൽ കവിയാത്ത മലയാളത്തിലുള്ള പ്രസംഗവും കവിതയും വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം.
ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വ ചിത്ര-ഡോക്യുമെന്ററി മത്സരത്തിന് 3 മുതൽ 5 മിനുട്ട് വരെയുള്ള ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. ......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേരും.
വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. ......
കൊച്ചി - സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പുരോഗതിക്കും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നീങ്ങേണ്ടത് അനിവാര്യമാണെന്ന് ബിജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സർക്കാരിന്റെയും ബിജെപിയുടെയും സംസ്ഥാനങ്ങളോടുള്ള സമീപനം ആദ്യം മുതൽ ഇത്തരത്തിലുള്ളതാണ്.കഴിഞ്ഞ ദിവസം ദില്ലിയിൽ കേരളാ ഹൗസിൽ എത്തി ഗവർണറെയും മുഖ്യമന്ത്രിയെയും കണ്ട് സംസാരിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ നടപടി ഇത്തരം കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെ പി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു..ബിജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കേരളത്തിൽ സി പി എം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്.
സംസ്ഥാന വ്യാപകമായി പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സി പി എം ക്രിമിനൽ സംഘങ്ങൾ. ഭരണത്തിന്റെ തണലിൽ എന്തുമാകാം എന്ന ധൈര്യമാണ് ഇവർക്ക്. ......
ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്തബ എന്ന അപ്പാർട്ട്മെന്റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ......
ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജിയൺ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇരുപത് വർഷങ്ങളായി ഖത്തറിൽ നിറസാന്നിധ്യമായ ഫോക്കസ് ഖത്തർ, സ്നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശമുയർത്തി ആയിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇന്ത്യൻ കൾച്ചറൽ സെൻററിൽ നടന്ന ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. ......
ദോഹ : സംസ്കൃതിഖത്തർ ബിൻ ഒമ്രാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഇഫ്താർ വിരുന്നും ബർവ്വ അവന്യുവിലെ വൈബ്രന്റ് ഹാളിൽ വെച്ചു നടത്തപെട്ടു. പരിപാടിയുടെ ഉൽഘാടനം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം നിർവഹിച്ചു. ......